മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ജേതാവ് ഗണേശ് മാന്യ ഹൃദയാഘാതംമൂലം മരിച്ചു
Aug 19, 2015, 12:36 IST
നീര്‍ച്ചാല്‍: (www.kasargodvartha.com 19/08/2015) മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ജേതാവ് ഹൃദയാഘാതംമൂലം മരിച്ചു. നീര്‍ച്ചാല്‍ മാന്യ വെങ്കിട്ടരമണ ക്ഷേത്രത്തിന് സമീപത്തെ പുട്ടയ്യഷെട്ടി-യേനാക്ഷി ദമ്പതികളുടെ മകന്‍ എം.പി. ഗണേശ് (46) ആണ് മരിച്ചത്. മംഗളൂരുവിലെ ക്രൈംബ്രാഞ്ചിലെ കോണ്‍സ്റ്റബിളായ ഗണേശ് ചൊവ്വാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മികച്ച പോലീസുകാരനുള്ള കര്‍ണാടക മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയിരുന്നു. മംഗളൂരുവിലെ കൊലപാതകങ്ങളും മറ്റും അന്വേഷിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഒരാളായിരുന്നു ഗണേശ്. ഭാര്യ: സുധ. മക്കള്‍: അഖില്‍, അനുഷ. സഹോദരങ്ങള്‍: ഋഷികേശ്, അരുണി, വീണകുമാരി, രാജേശ്വരി, ഗീത. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Keywords: Kasaragod, Kerala, Police, Medal, Death, Obituary, Police constable Ganesh Mania passes away.
Advertisement: