സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു
Apr 20, 2015, 23:35 IST
കാസര്‍കോട്: (www.kasargodvartha.com 20/04/2015) വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത സ്‌കൂട്ടറുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോകവെ അപകടത്തില്‍ പെട്ട പോലീസുകാരന്‍ മരിച്ചു. ബദിയഡുക്ക പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജനാര്‍ദന നായിക്കാണ് (40) മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച രാത്രി 10.30 മണിയോടെ മരണപ്പെട്ടത്.
വൈകിട്ട് 5.30 മണിയോടെ ബദിയഡുക്ക ബാറടുക്കയിലാണ് അപകടമുണ്ടായത്. നാരംപാടി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിടെ പിടികൂടിയ സ്‌കൂട്ടര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി അപകടത്തില്‍ പെടുകയായിരുന്നു. പിന്നാലെ വരികയായിരുന്ന പോലീസ് ജീപ്പ് ബൈക്കിലിടിച്ചെങ്കിലും തെറിച്ചുവീണ നായിക്കിനെ തട്ടിയില്ല. സ്‌കൂട്ടറില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജനാര്‍ദന നായിക്കിനെ ഇതേ പോലീസ് ജീപ്പില്‍ തന്നെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ബദിയഡുക്ക കുണ്ടാലുമൂലയിലെ രാമനായിക്കിന്റെ മകനാണ്. ജനമൈത്രി പോലീസിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ട് വര്‍ഷത്തോളമായി ബദിയഡുക്ക സ്‌റ്റേഷനില്‍ ജോലി ചെയ്തു വരികയാണ്. നേരത്തെ കാസര്‍കോട് സ്‌റ്റേഷനിലും സേവനം അനുഷ്ടിച്ചിരുന്നു. പോലീസ് സേനയ്ക്കുള്ളില്‍ ഏറ്റവും മികച്ച പോലീസുകാരില്‍ ഒരാളായിരുന്നു ജനാര്‍ദന നായിക്ക്.
മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാസര്‍കോട്ടേക്ക് കൊണ്ടുവരും. കാസര്‍കോട്ടും ബദിയഡുക്കയിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിക്കും