പാലക്കുന്ന് ക്ഷേത്ര മുഖ്യ കര്‍മ്മി പൊക്ലി പൂജാരി നിര്യാതനായി
Feb 29, 2012, 09:46 IST
ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര മുഖ്യ കര്‍മ്മി പൊക്ലി പൂജാരി (74) നിര്യാതനായി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ 39 വര്‍ഷത്തോളമായി പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ മുഖ്യ കര്‍മ്മിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. പാലക്കുന്ന് കരിപ്പൊടി സ്വദേശിയും ഉദുമ കട്ടേല്‍ തറവാട്ടംഗവുമാണ്. ഭാര്യ: കുഞ്ഞാത. മക്കള്‍: ശശി(ഫാര്‍മസിസ്റ്റ്, ജയചന്ദ്രന്‍(ഗള്‍ഫ്), സുമതി, അംബിക.മരുമക്കള്‍: സുധാകരന്‍(മയിച്ച, ചെറുവത്തൂര്‍), ബാബു(ചിത്താരി, കൊളവയല്‍), സുനിത(പാലക്കുന്ന്).
സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാര പറമ്പില്‍ നടക്കും.
പൊക്ലി പൂജാരിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴിലുളള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഉച്ചവരെ പാലക്കുന്നില്‍ ഹര്‍ത്താല്‍ ആചരിക്കും. പൊക്ലി പൂജാരിയുടെ നിര്യാണത്തെ തുടര്‍ന്ന് ടാസ്‌ക് തിരുവക്കോളിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച പാലക്കുന്നില്‍ നടക്കാനിരുന്ന മതസൗഹാര്‍ദ്ദ സമ്മേളനം മാറ്റി വെച്ചതായി സംഘാടകര്‍ അറിയിച്ചു.
Also read
പാലക്കുന്ന് ക്ഷേത്ര മുഖ്യ കര്‍മ്മി പൊക്ലി പൂജാരി നിര്യാതനായി
Keywords: Palakunnu, Obituary, പാലക്കുന്ന്, പൊക്ലി പൂജാരി, മുഖ്യ കര്‍മ്മി






