Death | നാടിന് നോവായി പ്ലസ് ടു വിദ്യാര്‍ഥിയുടെ ആകസ്മിക മരണം
സൂചകമായി സ്‌കൂളിന് ബുധനാഴ്ച അവധി നല്‍കി
കാസര്‍കോട്: (KasargodVartha) പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണം നാടിന് നോവായി. അണങ്കൂര്‍ തുരുത്തിയിലെ കരാറുകാരന്‍ ടി കെ മുഹമ്മദ് കുഞ്ഞിയുടെ മകൻ മഹ്ശൂം (18) ആണ് മരിച്ചത്. വിദ്യാനഗർ നായ്‌മാർമൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ മഹ്‌ശൂമിനെ ഉടൻ കാസര്‍കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ദു:ഖ സൂചകമായി സ്‌കൂളിന് ബുധനാഴ്ച അവധി നല്‍കി. വിദ്യാർഥിയുടെ വിയോഗം ഉറ്റവരെയും സഹപാഠികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. മാതാവ്: ആഇശ. സഹോദരങ്ങള്‍: നിസാം, സിസാഫ്, നംശി, ജലാല്‍, അബൂബകര്‍ സിദ്ദീഖ്, അമീന്‍, ഫാത്വിമ, ജസീന.
#Kasargod #Kerala #studentdeath #RIP #condolences #obituary