കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു
● മുള്ളേരിയ ജി വി എച്ച് എസ് എസിലെ വിദ്യാർഥിനി ദീക്ഷ ആണ് മരിച്ചത്
● ജൂൺ 23ന് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം
● അപകടത്തിൽ ദീക്ഷയുടെ അയൽവാസി ശ്രേയക്കും പരിക്കേറ്റിരുന്നു
● അപകടമുണ്ടാക്കിയ കാർ അമിതവേഗതയിലായിരുന്നുവെന്ന് റിപ്പോർട്ട്
മുള്ളേരിയ: (KasargodVartha) സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ പ്ലസ് ടു വിദ്യാർഥിനി മരിച്ചു. മുള്ളേരിയ ജി വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിനി ദീക്ഷ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെർക്കള ഇന്ദിരാ നഗറിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അപകടം നടന്നത് കഴിഞ്ഞ 23ന്
കഴിഞ്ഞ ജൂൺ 23ന് സ്കൂൾ വിട്ട് അയൽവാസിയായ ശ്രേയ എന്ന കുട്ടിയെയും കൂട്ടി വീട്ടിലേക്ക് നടന്നുപോകുമ്പോൾ അമിതവേഗതയിൽ എത്തിയ കാർ ഇവർക്ക് നേരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ശ്രേയ ചികിത്സയിൽ തുടരുകയാണ്.
ദീക്ഷയുടെ പിതാവ് മുള്ളേരിയ ജി വി എച്ച് എസ് എസിലെ പാചക തൊഴിലാളിയായ കൃഷ്ണനും മാതാവ് രാധാമണിയുമാണ്. ദീപക് ആണ് സഹോദരൻ.
കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Deeksha (17), a Plus Two student at GVHSS Mulleria, passed away at a private hospital in Cherkala following a car accident on June 23 while she was walking home from school.
#Mulleria #StudentDeath #KeralaNews #LocalNews #RoadAccident #RoadSafety #RenuNews






