അസുഖത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
Feb 22, 2016, 10:53 IST
ഉപ്പള: (www.kasargodvartha.com 22/02/2016) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഹിദായത്ത് നഗറലിലെ അബ്ദുല്ല - ബീവി ദമ്പതികളുടെ മകനും കുമ്പള അക്കാദമി കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഫഹദ് (18) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മംഗളൂരു യൂണിറ്റി ആശുപത്രിയിലാണ് അന്ത്യം.
അസുഖത്തെതുടര്‍ന്ന് ഫഹദിനെ ഒരാഴ്ച മുമ്പ് മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് പിന്നീട് യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. മാസങ്ങള്‍ക്ക് മുമ്പ് ഫഹദ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. അസുഖം പൂര്‍ണമായും ഭേദമായെന്ന് ഉറപ്പുവരുത്തിയശേഷമാണ് ആശുപത്രി വിട്ടിരുന്നത്. എന്നാല്‍ വീണ്ടും അസുഖം ഫഹദിനെ വേട്ടയാടുകയായിരുന്നു.
രാവിലെ ആറ് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ ഉപ്പള ഗേറ്റ് കുന്നില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹോദരങ്ങള്‍: ഫിറോസ്, ഫൈസല്‍, ഫര്‍സാന, ഫൈമ.

Keywords: Muhammed Fahad, Kasaragod, Uppala, Kerala, Obituary, Student, Plus two student dies after illness