പ്ലസ് ടു സേ പരീക്ഷയിൽ മാർക്ക് കുറഞ്ഞ മനോവിഷമത്തിലായിരുന്ന വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
● തുടർ പഠനത്തിനായി നഴ്‌സിംഗ് അഡ്മിഷൻ നേടിയിരുന്നു.
● സേ പരീക്ഷാ ഫലം വന്നപ്പോഴും മാർക്ക് കുറഞ്ഞത് വിദ്യാർത്ഥിയെ വിഷമിപ്പിച്ചു.
● ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ക്രിസ്റ്റോയ്ക്ക് കെവിൻ, എഡ്വിൻ എന്നീ സഹോദരങ്ങളുണ്ട്.
വെള്ളരിക്കുണ്ട്: (KasargodVartha) പ്ലസ് ടു സേ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ചെമ്പൻകുന്നിലെ കിഴക്കേക്കുറ്റ് (മീമ്പുഴയ്ക്കൽ) ബിനു തോമസ് - ശിൽപ ദമ്പതികളുടെ മകൻ ക്രിസ്റ്റോ തോമസിനെ (18) ആണ് വീട്ടുപറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാർച്ചിൽ നടന്ന പരീക്ഷയിൽ പരാജയപ്പെട്ട ക്രിസ്റ്റോ തുടർ പഠനം ലക്ഷ്യമിട്ടായിരുന്നു സേ പരീക്ഷ എഴുതിയത്. വിജയം മുന്നിൽക്കണ്ട് നഴ്‌സിംഗ് പഠനത്തിനായി അഡ്മിഷനും നേടിയിരുന്നു.
എന്നാൽ, സേ പരീക്ഷാ ഫലം വന്നപ്പോഴും ക്രിസ്റ്റോയ്ക്ക് മാർക്ക് കുറഞ്ഞു. ഇതേത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: കെവിൻ, എഡ്വിൻ.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Student found dead due to Plus Two SAY exam result disappointment.
#StudentDeath #ExamStress #KeralaNews #Vellarikundu #MentalHealth #EducationCrisis






