അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jul 11, 2016, 14:30 IST
പൊയിനാച്ചി: (www.kasargodvartha.com 11/07/2016) അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയിനാച്ചി മൊട്ടയിലെ സുരേന്ദ്രന്‍-ശൈലജ ദമ്പതികളുടെ മകള്‍ ആതിഥ്യ(16)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.
അമ്മ വഴക്കുപറഞ്ഞതിനെതുടര്‍ന്ന് കിട്ടപ്പുമുറിയില്‍ കയറി വാതിലടക്കുകയായിരുന്നു പെണ്‍കുട്ടി. വീട്ടുകാര്‍ ഉടന്‍തന്നെ വാതില്‍തകര്‍ത്ത് അകത്തുകടന്നപ്പോള്‍ പിടയുകയായിരുന്ന പെണ്‍കുട്ടിയെ ഷാള്‍ മുറിച്ചുമാറ്റി ഉടന്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആതിഥ്യ. സഹോദരങ്ങള്‍: നന്ദന്‍, സൂരജ്.
Keywords: Poinachi, Obituary, Kerala, Kasaragod, Student, Student found dead hanged, Plus One Student, Girl.