Accidental Death | പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്നും വീണു മരിച്ചു
കൊട്ടിയം: (KasargodVartha) മാതാപിതാക്കളോടൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി (Plus One Student) ട്രെയിനില്‍ നിന്നും വീണു മരിച്ചു. കൊട്ടിയം ഗോകുലത്തില്‍ ഷാജി - ബിനി ദമ്പതികളുടെ മകള്‍ ഗൗരി ബി.ഷാജി (16) ആണ് മരിച്ചത്. തിരുവനന്തപുരത്തുള്ള വീട്ടില്‍ നിന്നും കോട്ടയത്തേക്ക് വേണാട് എക്‌സ് പ്രസില്‍ (Venad Express) പോകുമ്പോള്‍ വ്യാഴാഴ്ച രാവിലെ ഇടവയിലായിരുന്നു (Early Morning) ഈ ദുരന്തം.
കോട്ടയം മാന്നാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (Government Higher Secondary School) പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഗൗരിയെ സ്‌കൂളില്‍ കൊണ്ടാക്കുവാന്‍ പോകുമ്പോഴായിരുന്നു അപകടം. ട്രെയിനിന്റെ ഡോര്‍ തട്ടി ഗൗരി പുറത്തേക്കു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍ ഗോകുല്‍ ബി.ഷാജി.