ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Mar 27, 2017, 22:54 IST
പാണത്തൂര്‍: (www.kasargodvartha.com 27.03.2017) ചെക്കുഡാമില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാണത്തൂര്‍ ചിറംകടവിലെ കുരിശുംമൂട്ടില്‍ ആന്റണിയുടെ മകന്‍ ഡൊമിനിക് ആന്റണി (18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുനേരം 6.30 മണിയോടെ പാണത്തൂര്‍ ചിറംകടവ് പുഴയില്‍ ചെക്കുഡാമിനു സമീപം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പൂടുംകല്ല് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. രാത്രിയോടെ മരണം സംഭവിച്ചു. സംസ്‌ക്കാരം പിന്നീട് പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍.
മാതാവ്: മിനി. സഹോദരങ്ങള്‍: സോണിയ, റോസ് മേരി. ചുള്ളിക്കര ഡോണ്‍ ബോസ്‌ക്കോ കോളജിലെ വിദ്യാര്‍ത്ഥിയാണ് ഡൊമിനിക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Panathur, Kanhangad, Death, Student, Obituary, Kasaragod, Dominic Antony.