പരീക്ഷയ്ക്കുള്ള ഒരുക്കത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു
Mar 4, 2013, 18:46 IST
പെരിയ: പരീക്ഷയെഴുതാനുള്ള ഒരുക്കത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പെരിയ കല്ല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വിഷ്ണു പ്രസാദ് (16) ആണ് ഞായറാഴ്ച വൈകിട്ട് മരിച്ചത്.
വീട്ടില്‍ കുഴഞ്ഞു വീണ കൃഷ്ണ പ്രസാദിനെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷ എഴുതാനുള്ള അവസാനവട്ട ഒരുക്കത്തിനിടയിലാണ് വിഷ്ണു പ്രസാദിനെ മരണം തട്ടിയെടുത്തത്. നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് വിഷ്ണു പ്രസാദ് ചികിത്സയിലായിരുന്നു.
പെരിയ കൂടാനംമൊട്ടയിലെ അശോകന്‍-ലളിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശ്രീജിഷ, കൃഷ്ണ പ്രസാദ്.
പെരിയ കൂടാനംമൊട്ടയിലെ അശോകന്‍-ലളിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശ്രീജിഷ, കൃഷ്ണ പ്രസാദ്.
Keywords: Examination, Periya, Student, Hospital, Heart Patient, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.