നാടക കലാകാരന്‍ വി.നമ്പി നിര്യാതനായി
Dec 20, 2012, 15:00 IST
കാസര്‍കോട്: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും അറിയപ്പെടുന്ന നാടക കലാകാരനുമായ പെരുമ്പള കുണ്ടടുക്കത്തെ വി. നമ്പി(79)നിര്യാതനായി. നടി, ഈ വിളക്ക് അണയാതിരിക്കട്ടെ, മണല്‍ കോട്ടകള്‍ ഈ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. ഇതില്‍ നടി, ഈ വിളക്ക് അണയാതിരിക്കട്ടെ എന്നീ നാടകങ്ങള്‍ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
ഏഴ് രാത്രികള്‍ എന്ന നാടകത്തിലെ പാഷണം വര്‍ക്കി എന്ന കഥാപാത്രത്തെ അന്വശ്വരമാക്കിയത് നമ്പിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭിന്നിപ്പിനുശേഷം സി. പി. ഐയില്‍ ഉറച്ച് നിന്ന വി. നമ്പി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. പെരുമ്പള കലാസമിതി സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച് നാടിന്റെ കലാരംഗത്ത് നിറഞ്ഞുനിന്നു. ദീര്‍ഘകാലം ചെമ്മനാട് പഞ്ചായത്ത് മെമ്പറായിരുന്നു.
ഭാര്യ: നന്ദിനിയമ്മ. മക്കള്‍: പുഷ്പലത, രാജേശ്വരി, പുരുഷോത്തമന്‍(ഗള്‍ഫ്), സുലോചന, ബേബി( സഹകരണ ബാങ്ക് ജീവനക്കാരി), ഉണ്ണികൃഷ്ണന്‍ (ഗള്‍ഫ്). മരുമക്കള്‍: ഒ. ബാലന്‍(റിട്ട. റീജിണല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫിസര്‍), വേലായുധന്‍(ഗള്‍ഫ്), രാമചന്ദ്രന്‍(ഗള്‍ഫ്), മോഹനന്‍, സുനിത, രേഷ്മ. സഹോദരങ്ങള്‍: നന്ദിനിയമ്മ, കല്യാണിയമ്മ(എ. വി. നാരായണി), പരേതരായ മാണിയമ്മ, പാട്ടിയമ്മ, എ. വി. കൃഷ്ണന്‍, എ. വി. കുഞ്ഞിരാമന്‍.
വ്യാഴാഴ്ച രാവിലെ പെരുമ്പള ബേനൂര്‍ കൃഷ്ണപിള്ള മന്ദിരത്തില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച ശേഷം രാവിലെ 9 മണിയോടെ പെരുമ്പള കുണ്ടടുക്കയിലെ വീട്ടുവളിപ്പില്‍ സംസ്‌കരിച്ചു.

Keywords: V.Nambi, Drama artist, Obituary, Perumbala, Kasaragod, Kerala, Malayalam news, Play actor V Nambi passes