പിഗ്മി കലക്ഷന്‍ ഏജന്റ് തൂങ്ങിമരിച്ച നിലയില്‍
Jan 8, 2016, 11:00 IST
രാജപുരം: (www.kasargodvartha.com 08/01/2016) സഹകരണ ബാങ്ക് പിഗ്മി കലക്ഷന്‍ ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ബാങ്ക് മാലക്കല്ല് ശാഖയിലെ പിഗ്മി ഏജന്റും പനത്തടി പെരുതടിയിലെ പരേതനായ കൃഷ്ണമാരാര്‍ - പാര്‍വതി ദമ്പതികളുടെ മകനുമായ പി.വി മണികണ്ഠമാരാരാണ് (47) മരിച്ചത്.
വ്യാഴാഴ്ച രാത്രി തൊട്ടടുത്ത പുളിക്കൊച്ചി എന്ന സ്ഥലത്തെ പറമ്പിലെ കശുമാവിന്‍ കൊമ്പിലാണ് മണികണ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മണികണ്ഠന്‍ ഭക്ഷണം കഴിച്ച് പുറത്തുപോയതായിരുന്നു. നേരം വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നീട് നടത്തിയ തിരച്ചലിലാണ് മൃതദേഹം കാണപ്പെട്ടത്.
പാണത്തൂര്‍ ഖാദി ഗ്രാമോദ്യഭവന്‍ ഉടമയാണ്. കോണ്‍ഗ്രസ് സേവാദള്‍ ബളാല്‍ ബ്ലോക്ക് മണ്ഡലം മുന്‍ ചെയര്‍മാനും, യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം മുന്‍ പ്രസിഡണ്ടും ആയിരുന്നു. ഇപ്പോള്‍ പെരുതടി മഹാദേവ ക്ഷേത്ര കമ്മിറ്റി അംഗംകൂടിയാണ് മണികണ്ഠന്‍.
പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഡയറക്ടര്‍ പി വത്സലയാണ് ഭാര്യ. മക്കള്‍: കിരണ്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പൂത്തൂര്‍), കാവ്യ (പനത്തടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: വേണുഗോപലന്‍ മാരാര്‍, മുരളീധര മാരാര്‍ പെരുതടി, കാര്‍ത്ത്യായനി നെല്ലുത്തോട്, രതി ദേവി ചെറുതാഴം, വിനോദ്കുമാര്‍ (ജോത്സ്യന കേബില്‍ വിഷന്‍, കല്ല്യാണ്‍ റോഡ്). മണികണ്ഠമാരാരുടെ നിര്യാണത്തില്‍ അനുശോചിച്ച് പാണത്തൂര്‍- രാജപുരം മേഖലകളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.
Keywords : Rajapuram, Suicide, Death, Obituary, Congress, Leader, Kanhangad, P.V Manikandamarar.