പിക്കപ്പ് ഡ്രൈവറായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍
Sep 16, 2014, 11:14 IST
ചെര്‍ക്കള: (www.kasargodvartha.com 16.09.2014) പിക്കപ്പ് ഡ്രൈവറായ യുവാവിനെ മറ്റൊരാളുടെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേവിഞ്ച സ്റ്റാര്‍ നഗറിലെ കുമാരന്റെ മകന്‍ ബിജുവിനെ (30) യാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ബേവിഞ്ച മുണ്ടാങ്കുലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കാണാതായ ബിജുവിനെ അന്വേഷിച്ച് വരുന്നതിനിടെയാണ് ഉപയോഗ ശ്യൂനമായ കിണറ്റില്‍ മൃതദേഹം കണ്ടത്. കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. അവിവാഹിതനാണ് ബിജു. മാതാവ്: സരോജിനി. സഹോദരങ്ങള്‍: അജയന്‍, ബാലന്‍, ഉമേശന്‍, ആശാലത, ശ്രീജ.
Also read:
ഒരു ഫേസ്ബുക്ക് പോസ്റ്റ് പുറത്തിറങ്ങി നടക്കുമ്പോള്‍
Keywords : Obituary, Bevinja, Well, Kasaragod, Kerala, Biju, Fire Force, Police, Post mortem, General Hospital, Pick up driver found dead in well.
Advertisement: