Crash | അമേരിക്കയില്‍ വീണ്ടും ദുരന്തം; ചെറുവിമാനം തകര്‍ന്നുവീണ് 6 പേര്‍ക്ക് ദാരുണാന്ത്യം; വീടുകള്‍ക്ക് തീപിടിച്ചു

● വിമാനത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
● റൂസ് വെല്‍റ്റ് മാളിനടുത്താണ് വിമാനം തകര്‍ന്ന് വീണത്.
● ലിയര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
വാഷിങ്ടണ്‍: (KasargodVartha) അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ രോഗിയുമായി പോയ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണ് അപകടം. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന ആറ് പേരും മരിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞു.
രോഗിയായ കുഞ്ഞുള്‍പ്പെടെ യാത്ര പോയ വിമാനമാണ് തകര്‍ന്നുവീണതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ടമാരും കുഞ്ഞും കുടുംബാംഗവുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് എഞ്ചിനുള്ള ലിയര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍നിന്ന് മിസ്സോറി സംസ്ഥാനത്തേക്ക് പറക്കുകയായിരുന്ന ചെറുവിമാനം റൂസ് വെല്‍റ്റ് മാളിനടുത്ത് എത്തിയപ്പോള്‍ തകര്‍ന്ന് വീണ് അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വിമാനത്തിലെ ഇന്ധനം വീണ് സമീപത്തുള്ള വീടുകളില്‍ തീ പടര്‍ന്നു.
One does not survive being hit by a plane. Pray for the victims. pic.twitter.com/uqRplXR1I0
— Ian Miles Cheong (@stillgray) February 1, 2025
വലിയ അപകടം നടന്നതായി സ്ഥിരീകരിച്ച ഫിലാഡല്‍ഫിയ ഓഫിസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ്, റൂസ് വെല്‍റ്റ് മാള്‍ പരിസരത്തെ റോഡുകള്‍ അടച്ചതായും ഇതുവഴി യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. ഫിലാഡല്‍ഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷാപ്രിയോ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു.
ബുധനാഴ്ച വാഷിങ്ടനിലെ റൊണാള്‍ഡ് റെയ്ഗന്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം ആകാശത്ത് സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് കത്തി പൊട്ടോമാക് നദിയില്‍ പതിച്ചിരുന്നു. വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലികോപ്റ്ററിലെ 3 സൈനികരും മരിച്ചതായി സ്ഥിരീകരിച്ചു. പൊട്ടോമാക് നദിയില്‍ മുങ്ങിയ വിമാനവും ഹെലികോപ്റ്ററും പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പകുതിയിലേറെ മൃതദേഹങ്ങള്‍ നദിയില്‍നിന്ന് കണ്ടെടുത്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തിരുന്നു.
വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടാം.
Small plane crashed in Philadelphia, killing 6 people. The incident caused a fire, and nearby homes were affected. An investigation is underway.
#Philadelphia #PlaneCrash #Fire #Fatalities #USNews #Investigation