city-gold-ad-for-blogger

അസുഖത്തെതുടര്‍ന്ന് അധ്യാപകന്‍ മരിച്ചു

അസുഖത്തെതുടര്‍ന്ന് അധ്യാപകന്‍ മരിച്ചു
കാസര്‍കോട്: ആദൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകന്‍ പി.ജി ബൈജു (32) നിര്യാതനായി. തിരുവനന്തപുരം ഭാരാതാംബ സ്വദേശിയാണ്. 2011 ജൂണ്‍ മുതല്‍ ആദൂരില്‍ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.

ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോയ ബൈജുവിനെ രക്തം ഛര്‍ദിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കരള്‍ സംബന്ധമായ അസുഖമുണ്ടെന്ന് മനസിലാവുകയും അതിന് ചികിത്സ നടത്തി വരികയുമായിരുന്നു. ദിവാകരന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: പിങ്കി ജേക്കബ്. മക്കള്‍: അന്ന, ആനി.

Keywords:  Teacher, Adhur, School, Christmas, Treatment, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia