city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍മാണത്തിനിടെ കയര്‍ പൊട്ടി തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

നിര്‍മാണത്തിനിടെ കയര്‍ പൊട്ടി തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു
പെരുമ്പള: കിണര്‍ നിര്‍മാണത്തിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. പെരുമ്പള മന്തോട്ടിയിലെ ഇ നാരായണന്‍ നായരുടെ മകന്‍ കെ കുഞ്ഞമ്പുനായരാ (46)ണ് മരിച്ചത്. ബുധനാഴ്ച പെരുമ്പള കുണ്ടടക്കത്തെ ജനാര്‍ദന് പുതിയതായി കുഴിക്കുന്ന കിണറിലാണ് അപകടം. വൈകിട്ട് ചായ കുടിച്ച ശേഷം കയറില്‍ തൂങ്ങി കിണറില്‍ ഇറങ്ങുന്നതിനിടയില്‍ കയറിപ്പൊട്ടി കുഞ്ഞമ്പുനായര്‍ കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ കുഞ്ഞമ്പുനായരെ മംഗളൂരുവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുവേ മരിച്ചു.

സിപിഐ പെരുമ്പള ഒന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ദാക്ഷായണി. മക്കള്‍: അശ്വന്‍, അഖില്‍. അമ്മ: കെ മാധവിയമ്മ. സഹോദരങ്ങള്‍: ഗോപാലന്‍ (ഗള്‍ഫ്), ചന്ദ്രശേഖരന്‍, സുജിത്രന്‍, മണികണ്ഠന്‍, ജലജ, ശൈലജ, ലക്ഷ്മി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Keywords: Kasaragod, Peumbala, Well, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia