Found Dead | നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ പ്രതിശ്രുത വധു മരിച്ച നിലയില്‍; കണ്ണീരില്‍ കുതിര്‍ന്ന് നാട്
Mar 18, 2023, 13:56 IST
പെരിയ: (www.kasargodvartha.com) നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ പ്രതിശ്രുത വധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ശംസുദ്ദീന്‍-മിസ് രിയ ദമ്പതികളുടെ മകള്‍ ഫാത്വിമ(18) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മംഗ്‌ളൂറില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ് ഫാത്വിമ. വെള്ളിയാഴ്ച നഴ്‌സിംഗ് സ്‌കൂളില്‍ പോയിരുന്നില്ല. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം രണ്ടുമണിയോടെ മാതാവ് മിസ് രിയയും സഹോദരിയും കാഞ്ഞങ്ങാട് ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. ഇവര്‍ നാലു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ അയല്‍വാസികളെ വിളിച്ച് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: സഫീദ, മുഹമ്മദ്, മൂസക്കുഞ്ഞി, നിസാം.
കഴിഞ്ഞ കോവിഡ് കാലത്ത് പിതാവ് അസുഖം ബാധിച്ച് മരിച്ചതിന്റെ ദുഃഖം വിട്ടുമാറും മുമ്പാണ് കുടുംബത്തില്‍ ഫാത്വിമയുടെ മരണവും ഉണ്ടായിരിക്കുന്നത്. പ്രതിശ്രുത വധുവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Keywords: Periya, Kasaragod, Kerala, News, Student, Dead, School, Hospital, Obituary, Top-Headlines, Periye: Nursing student found dead.
< !- START disable copy paste -->