ഒടുവില്‍ ഷെരീഫ് മരണത്തിന് കീഴടങ്ങി; മൃതദേഹം ചുമന്ന് താഴെയിറക്കി
May 29, 2012, 11:31 IST
കാസര്‍കോട്: മൂന്നുമാസത്തോളമായി വ്രണംബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നരകയാതന അനുഭവിച്ച് കഴിയുകയായിരുന്ന പെരിയ കല്യോട്ടെ മുഹമ്മദ് ഷെരീഫ്(55) മരണത്തിന് കീഴടങ്ങി.
അര്‍ബുദബാധയെ തുടര്‍ന്ന് വലതുകാല്‍ മുറിച്ചുനീക്കിയിരുന്നു. ഇടത്കാലിനും വ്രണംബാധിച്ച് കടുത്ത ദുരിതത്തിലായിരുന്നു ഷെരീഫ് ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് വേദയുടെ ലോകത്തുനിന്നും യാത്രയായത്. ഷെരീഫിന്റെ പേരില്‍ വ്യാപകമായി പണപിരിവ് നടത്തി അകന്ന ബന്ധത്തില്‍പ്പെട്ട യുവാവ് മുങ്ങിയിരുന്നു. അടുത്ത പരിചയക്കാരായ ചിലരുടെ സഹായം മാത്രമാണ് ലഭിച്ചിരുന്നത്.

20 വര്‍ഷം മുമ്പ് കൊല്ലത്തുനിന്നാണ് ഷെരീഫ് പെരിയയില്‍ എത്തിയത്. മീന്‍ കച്ചവടം നടത്തിയാണ് ഉപജീവനം നടത്തിവന്നത്. ഭാര്യ ആമീന മൂന്നുമാസത്തോളമായി ഭര്‍ത്താവിനെ പരിചരിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഷെരീഫിന്റെ മൃതദേഹവും ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ചുമന്നാണ് താഴെയിറക്കിയത്.
തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദില്‍ കുളിപ്പിച്ച ശേഷം ഖബറടക്കത്തിനായി പറപ്പള്ളി ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി.
മക്കള്‍: ഫാത്തിമ(13), അബൂതാഹിര്‍(എട്ട്).
തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദില്‍ കുളിപ്പിച്ച ശേഷം ഖബറടക്കത്തിനായി പറപ്പള്ളി ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി.
മക്കള്‍: ഫാത്തിമ(13), അബൂതാഹിര്‍(എട്ട്).
Keywords: kasaragod, Kerala, Obituary, General-hospital
Also read
കാല്മുറിച്ചുനീക്കിയ ഗൃഹനാഥന്റെ പേരില്‍ പണപ്പിരിവ് നടത്തി യുവാവ് മുങ്ങി
Also read
കാല്മുറിച്ചുനീക്കിയ ഗൃഹനാഥന്റെ പേരില്‍ പണപ്പിരിവ് നടത്തി യുവാവ് മുങ്ങി