city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം പ്രഭാകരന്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു

കാസര്‍കോട്:  (www.kasargodvartha.com 05/11/2016)  ജില്ലാ പോലീസ് സഹകരണ സംഘം ഹോണററി സെക്രട്ടറിയും ബേഡകം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ കണ്ണുര്‍ പെരിങ്ങോം തവിടിശ്ശേരി പെരിന്തയിലെ എം പ്രഭാകരന്‍ അസുഖത്തെതുടര്‍ന്ന് മരണപ്പെട്ടു. മംഗളൂരു എ ജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ 17 വര്‍ഷക്കാലമായി സൊസൈറ്റിയുടെ ഹോണററി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രഭാകരന്റെ നിര്യാണത്തില്‍ കേരളാ പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാകമ്മറ്റി അനുശോചിച്ചു. കുഞ്ഞമ്പു - പാറു അമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ് മരണപ്പെട്ട പ്രഭാകരന്‍.

സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ (ലോട്ടറി വ്യാപാരം), തമ്പാന്‍ (കൃഷി), തങ്കമണി (പിഗ്മി ഏജന്റ്). സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം നടക്കും.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം പ്രഭാകരന്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു

Keywords: Kasaragod, Obituary, Police, Kerala,  Peringom Perinda, Peringom Perinda A Prabhakaran passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia