Accident | പള്ളിയിലേക്ക് പോകുന്നതിനിടെ കാർ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
● സന്തോഷ് നഗറിൽ വെച്ചായിരുന്നു അപകടം.
● സന്തോഷ് നഗറിലെ അബ്ദുല്ലയാണ് മരിച്ചത്.
● വിദ്യാനഗർ പൊലീസ് കേസെടുത്തു.
കാസർകോട്: (KasargodVartha) കാർ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ചെങ്കള സന്തോഷ് നഗർ മാര റോഡിൽ തായലങ്ങാടി വില്ലയിലെ മുഹമ്മദിൻ്റെ മകൻ എസ് അബ്ദുല്ല (63) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.45 മണിയോടെ സന്തോഷ് നഗറിലായിരുന്നു അപകടം.
അബ്ദുല്ല പള്ളിയിലേക്ക് നടന്നു പോകവെ, കെഎൽ 14 ആർ 7155 നമ്പർ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് മംഗ്ളൂറിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാനഗർ പൊലീസ് കാർ ഓടിച്ച ആൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭാര്യ: ത്വാഹിറ. മക്കൾ: റാഫി, ഹിശാം, മുഹ്സിൻ. സഹോദരങ്ങൾ: മജീദ്, അബൂബക്കർ പടന്ന, പരേതനായ ബീരാൻ. ഖബറടക്കം തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
#KasaragodAccident #PedestrianDeath #KeralaNews #TrafficSafety #IndiaNews