പിഡിപി സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം കെ ഇ അബ്ബാസ് നിര്യാതനായി
May 1, 2019, 13:09 IST
മഞ്ചേശ്വരം: (www.kasargodvartha.com 01.05.2019) പിഡിപി സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബടാജെയിലെ എം കെ ഇ അബ്ബാസ് (65) നിര്യാതനായി. പി ഡി പി രൂപികരിച്ചപ്പോള്‍ ആദ്യത്തെ ജില്ലാ പ്രസിഡണ്ടായിരുന്നു. ദീര്‍ഘകാലം അദ്ദേഹം പി ഡി പി കാസര്‍കോട് ജില്ലാ പ്രസിഡന്റായി തുടര്‍ന്നിരുന്നു. മതസാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചയോടെ സ്വവസതിയിലായിരുന്നുരുന്നു അന്ത്യം. നിലവില്‍ പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തുടര്‍ന്നു വരികയായിരുന്നു. മൃതദേഹം ബുധനാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ പാണ്ഡ്യാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ : സഫിയ, മക്കള്‍: ഇംറാന്‍, മറിയം ജസീല , നഫീസ, ഹലീമ, ഫാത്തിമത്ത് സന, അഫ്വാന്‍.
അബ്ബാസിന്റെ മരണത്തില്‍ പി ഡി പി ജില്ലാ നേതൃത്വം അഗാധമായ ദുഖം രേഖപ്പെടുത്തി. ജില്ലയിലെ പാര്‍ട്ടി പരിപാടികള്‍ മൂന്ന് ദിവസം മാറ്റിവെച്ചതായി സംസ്ഥന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തുര്‍. ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല ,ജില്ലാ സെക്രട്ടറി അബ്ദുല്ല ബദിയടുക്ക എന്നിവര്‍ അറിയിച്ചു. പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി ബന്ധുക്കളെ അനുശോചനം അറിയിച്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Obituary, PDP, Leader, Top-Headlines, PDP Leader M K E AAbbas passes away
Keywords: Kasaragod, Kerala, News, Obituary, PDP, Leader, Top-Headlines, PDP Leader M K E AAbbas passes away