ടി എസ് തിരുമുമ്പിന്റെ മകള്‍ പി സി ലത നിര്യാതയായി
പിലിക്കോട്: (www.kasargodvartha.com 28.01.2021) സ്വാതന്ത്ര്യ സമര സേനാനിയും ഭക്ത കവിയുമായ ടി എസ് തിരുമുമ്പിന്റെ മകള്‍ പി സി ലത (67) നിര്യാതയായി. റിട്ട. പ്രൊഫ. പി കെ ഗോപാലകൃഷ്ണന്‍ നമ്പ്യാരാണ് (കാഞ്ഞങ്ങാട് നെഹ്‌റു കോളജ്) ഭര്‍ത്താവ്. പാടുന്ന പടവാള്‍ എന്ന് വിശേഷപ്പിക്കപ്പെട്ട ടി എസ് തിരുമുമ്പിന്റെ ഇളയപുത്രിയാണ്. പരേതരായ പി സി ഭാരതി കുട്ടിയമ്മയാണ് മാതാവ്.
ജയേദവ് പി സി (കുവൈത്ത്), ജ്യോതി പി സി എന്നിവര്‍ മക്കളും ഹരിഹോവിന്ദ് കെ പി (കുവൈത്ത്) മരുമകനുമാണ്. ശ്രീശിവ, ലക്ഷിമികൃഷ്ണ എന്നിവര്‍ ചെറുമക്കളും. പി സി വേണുഗോപാല്‍, പി സി പ്രസന്ന, സുധാകരന്‍ പി സി എന്നിവര്‍ സഹോദരങ്ങള്‍.
Keywords: Pilicode, News, Kerala, Kasaragod, Obituary, PC Latha, Death, PC Latha passed away