Obituary | പരപ്പയില്‍ വയോധികന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലവേട്ടുവ മഹാസഭ മുന്‍ ജില്ലാ പ്രസിഡന്റാണ്.
സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
വെള്ളരിക്കുണ്ട്: (KasargodVartha) പരപ്പയില്‍ വയോധികന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. പരപ്പ പോസ്റ്റ് ഓഫീസിലെ മുന്‍ ജീവനക്കാരനായ പരപ്പ പട്ടളം സ്വദേശി എം ഭാസ്‌കരന്‍ (72) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പിടിപെട്ട് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലവേട്ടുവ മഹാസഭ മുന്‍ ജില്ലാ പ്രസിഡന്റ്, ദളിത് വിഭാഗത്തെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും രാപകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ച കര്‍മ്മയോഗി, മദ്യനിരോധന ജില്ലാകമിറ്റി അംഗം, പരപ്പ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മുന്‍ എസ്എംസി ചെയര്‍മാന്‍, രാജീവ് ഗാന്ധി സ്വാശ്രയ സംഘം വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക് ജെനറല്‍ സെക്രടറി, പാരമ്പര്യ വൈദ്യന്‍, തികഞ്ഞഗാന്ധിയന്‍ എന്നീ നിലകളില്‍ പരപ്പയുടെ സമസ്ത മേഖലയിലും നിറ സാന്നിധ്യം ആയിരുന്നു ഭാസ്‌കരന്‍.
ഭാര്യ: പരേതയായ വത്സമ്മ. മക്കള്‍: രാഹുല്‍ (കേബിള്‍ ടിവി - അടുക്കം ), രാജീവ് (ഓടോറിക്ഷ ഡ്രൈവര്‍ - പരപ്പ), സുമേഷ് (പോസ്റ്റ് ഓഫീസ് - പരപ്പ), ദിവ്യ (വിദ്യാര്‍ഥിനി - കോഴിക്കോട്), സുധീഷ് - (വ്യവസായ ഓഫീസ് - കാഞ്ഞങ്ങാട്). മരുമകള്‍: ഉഷ. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.