പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരൻ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് ഓണാഘോഷ റിഹേഴ്സലിനിടെ
● താത്കാലിക ജീവനക്കാരന്‍ രാജൻ ആണ് മരിച്ചത്.
● നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
● പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കോഴിക്കോട്: (KasargodVartha) തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരനായ രാജനെ (54) ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശിയാണ് രാജൻ.
രാവിലെ എട്ടരയോടെ ഓഫീസ് വൃത്തിയാക്കാൻ എത്തിയ രാജൻ, പിന്നീട് സമീപത്തെ ക്ഷീരവികസന ഓഫീസിന്റെ മുകൾഭാഗം ശുചീകരിക്കാൻ പോയിരുന്നു. ഉച്ചയോടെ ഓണാഘോഷ പരിപാടികളുടെ റിഹേഴ്സലിനായി ജീവനക്കാർ ഓഫീസിന്റെ മുകൾനിലയിൽ എത്തിയപ്പോഴാണ് രാജനെ മരിച്ച നിലയിൽ കണ്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാജൻ്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
ജോലി സ്ഥലങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്‍റ് ചെയ്യൂ.
Article Summary: A part-time sweeper was found dead at a panchayat office.
#Kozhikode #Thooneri #PanchayatOffice #KeralaNews #Tragedy #Onam






