Panchayat clerk Died | ജോലി കഴിഞ്ഞ് ബൈകില്‍ പോകുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് ചികിത്സയിലായിരുന്ന പഞ്ചായത് ക്ലര്‍ക് മരിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com) ജോലി കഴിഞ്ഞ് ബൈകില്‍ പോകുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്ന പഞ്ചായത് ക്ലര്‍ക് മരിച്ചു. ബേഡടുക്ക പഞ്ചായത് സീനിയര്‍ ക്ലാര്‍ക് പി മുസ്തഫ (48) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് പോകുന്നതിനിടെ രണ്ട് വര്‍ഷം മുമ്പാണ് ബൈകിന് മുകളില്‍ മരക്കൊമ്പ് പൊട്ടി വീണ് ഗുരുതരമായി പരിക്കേറ്റത്. രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് അരിമല ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. നേരത്തെ മൃഗ സംരക്ഷണ വകുപ്പിലും ജോലി ചെയ്തിരുന്നു.
കാഞ്ഞങ്ങാട് കടപ്പുറം ബാവാ നഗറിലെ കെ സി അബൂബക്കര്‍-പരേതയായ മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: റസീന ഒഴിഞ്ഞവളപ്പ്.
മക്കള്‍: റൈശാദ, ശഹനാദ്, റിദ മറിയം, റിയ മറിയം (എല്ലാവരും വിദ്യാര്‍ഥികള്‍)
സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് (ബിസിനസ്), അബ്ദുര്‍ റസാഖ്, ഉമര്‍, അയൂബ് (ഗള്‍ഫ്), ശാകിറ, റശീദ.
Keywords: Panchayat clerk, who was under treatment for two years, died,Kerala, Kanhangad, News, Top-Headlines, Panchayath, Dead, Treatment, Bike, Obituary.
< !- START disable copy paste -->