city-gold-ad-for-blogger

പള്ളിക്കര ഖാസി അല്‍ഹാജ് സി.എച്ച്.അബ്ദുല്ല മൗലവി അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.05.2014) പ്രമുഖ മതപണ്ഡിതനും പള്ളിക്കര സംയുക്ത മുസ്ലി ജമാഅത്ത് ഖാസിയുമായ കല്ലിങ്കല്‍ നജാത്തുല്ല മന്‍സിലിലെ സി.എച്ച്.അബ്ദുല്ല മൗലവി(78) അന്തരിച്ചു.
കഴിഞ്ഞ ദിവസം ബേക്കലിലെ ഏതാനും സുഹൃത്തുക്കളോടൊപ്പം അജ്മീര്‍ ദര്‍ഗയിലേക്ക് പോയതായിരുന്നു, സൂറത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും അവിടത്തന്നെ മരണപ്പെടുകയും ചെയ്തു.

പൂച്ചക്കാട് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖാസി ഹസൈനാര്‍ മുസ്ലിയാരുടെയും   ദൈനബിയുടെയും മകനാണ്. യുപിയിലെ ദയൂബന്ദ് ദാറുല്‍ ഉലൂം കോളജില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയ അബ്ദുല്ല മൗലവി ഏറെക്കാലം ബേക്കല്‍ ജുമാ മസ്ജിദില്‍ മുദരിസായി സേവനം ചെയ്തിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 1972മുതല്‍ പള്ളിക്കര സംയുക്ത മുസ്ലിം  ജമാഅത്ത് ഖാസിയായി സേവനമനുഷ്ടിച്ചുവരികയായിരുന്നു.

പള്ളിക്കര സംയുക്ത മുസ്ലി ജമാഅത്തിന് കീഴിലെ 21 മഹല്ലുകളുടെ ഖാസിയാണ്. പള്ളിക്കര ഹസനത്തുല്‍ ജാരിയ യ യത്തീംഖാനയുടെയും ഹിഫ്ലുല്‍  ഖുര്‍ആന്‍ കോളജിന്റെയും സ്ഥാപനകനായിരുന്നു.

ഭാര്യ:  നഫീസ. മക്കള്‍: സി എച്ച് മഹ്മൂദ് (അജ്മാന്‍), ഡോ. ശീരീഫുല്‍ ഹസന്‍ (പരിയാരം മെഡിക്കല്‍ കോളജ്), ആയിശത്തുല്‍ സീദ്ദീഖ, ശിഹാബുദ്ദീന്‍ (അജ്മാന്‍), മിഗ്ദാദ്, പരേതനായ നജാത്തുല്ല. മരുമക്കള്‍ ജമീല പൂച്ചക്കാട്, ആയിശത്തുല്‍ ബുഷ്‌റ ചെര്‍ക്കള, അബ്ദുല്ല സഅദി തളങ്കര ഖാസി ലേന്‍, ഹഫീസ മേല്‍പ്പറമ്പ്, സുമയ്യ പടുപ്പ്. സഹോദരങ്ങള്‍: ഹലീമ, മഹ്മൂദ്, പരേതരായ മമ്മുഞ്ഞി മാസ്റ്റര്‍, കുഞ്ഞാമു മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ അബ്ദുര്‍ റഹ്മാന്‍.

പള്ളിക്കര ഖാസി അല്‍ഹാജ് സി.എച്ച്.അബ്ദുല്ല മൗലവി അന്തരിച്ചുമൃതദേഹം ആംബുലന്‍സ് മാര്‍ഗം നാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. ബുധനാഴ്ച പുലര്‍ചെ നാലുമണിയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം പൂച്ചക്കാട് ജുമാമസ്ജിദ് ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിയുടെ സ്ഥാനാരോഹണം രാജാവിന്റെ കിരീടധാരണം

Keywords: Died, Obituary, C.H Abdulla Moulavi, Manzil, Bekal, Kasaragod, Masjid, Railway Station, Pallikkara Qazi C.H Abdulla Moulavi passes away 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia