ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ബസിടിച്ച് മരിച്ചു; മകള്‍ക്ക് ഗുരുതരം
Sep 8, 2016, 11:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/09/2016) ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ബസിടിച്ച് ദാരുണമായി മരണപ്പെട്ടു. മകള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പള്ളിക്കരയിലെ ഈരവേലിയില്‍ ജോസഫ് നെറ്റോ(73) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആലപ്പുഴ തുമ്പോളി സ്‌കൂളിന് മുന്നിലെ റോഡിലാണ് അപകടമുണ്ടായത്. മകള്‍ ട്രീസക്കൊപ്പം ബന്ധുവീട്ടില്‍ പോയി സ്‌കൂട്ടറില്‍ ജോസഫ് തിരിച്ചുവരുമ്പോള്‍ എതിരെ വരികയായിരുന്ന സ്വകാര്യബസ് സ്‌കൂട്ടറിലിചിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ജോസഫ് നെറ്റോയെ സംഭവമറിഞ്ഞെത്തിയവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാരമായി പരിക്കേറ്റ മകള്‍ ട്രീസ ആശുപത്രിയില്‍ ചികില്‍സയിലാണ്. തലക്കേറ്റ മാരകമായ മുറിവാണ് ജോസഫിന്റെ മരണത്തിന് കാരണമായത്.

Keywords: Kanhangad, Kasaragod, Kerala, Pallikara, Alappuzha, Obituary, Pallikkara native dies in accident