ഏര്‍വാടിയില്‍ സിയാറത്തിനുപോയ പള്ളിക്കര സ്വദേശിയുടെ മൃതദേഹം അജ്ഞാതനെന്ന് കരുതി പോലീസ് ദഹിപ്പിച്ചു
Oct 24, 2014, 17:34 IST
-ഖാലിദ് ചെങ്കള
കാസര്‍കോട്: (www.kasargodvartha.com 24.10.2014) തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ സിയാറത്തിനായി പോയ പള്ളിക്കര സ്വദേശിയുടെ മൃതദേഹം അജ്ഞാതനെന്ന് കരുതി പോലീസ് ദഹിപ്പിച്ചു. പള്ളിക്കര പള്ളിപ്പുഴയിലെ പരേതരായ അബൂബക്കര്‍ - ബീഫാത്വിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലാമിന്റെ (45) മൃതദേഹമാണ് തമിഴ്‌നാട് രാമനാഥപുരം പോലീസ് അജ്ഞാത മൃതദേഹമെന്ന് കരുതി അഗ്നിയില്‍ ദഹിപ്പിച്ചത്.
പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിലെ അബ്ദുര്‍ റഹ്മന്‍ - മറിയുമ്മ ദമ്പതികളുടെ മകള്‍ സമീറയാണ് ഭാര്യ. മക്കള്‍: സഫുവാന (ബോവിക്കാനും ബഡ്‌സ് സ്‌കുള്‍ വിദ്യാര്‍ത്ഥി), സഹന (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി), മുഹമ്മദ് അജ്മല്‍ (ആറാം ക്ലാസ്), അബൂബക്കര്‍ അന്‍സില്‍ (നാലാം ക്ലാസ്), അജ്മല (മൂന്നാം ക്ലാസ്).
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മൂത്ത മകള്‍ സഫുവാനയുടെ രോഗ ശാന്തിക്കായി പ്രാര്‍ത്ഥനയ്ക്കുവേണ്ടി രണ്ട് മാസം മുമ്പാണ് അബ്ദുല്‍ സലാം ഏര്‍വാടിയിലേക്ക് പോയത്. കഴിഞ്ഞ റംസാന്‍ തുടങ്ങുന്നതിന് നാല് ദിവസം മുമ്പ് വരെ അബ്ദുല്‍ സലാം ഭാര്യയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് വീട്ടിലെ സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മകളുടെ അസുഖം ഭേദമാകുമെന്നും അതിനായി താന്‍ പ്രാര്‍ത്ഥനയിലാണെന്നുമാണ് അബ്ദുല്‍ സലാം അറിയിച്ചതെന്ന് ഭാര്യ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിന്നീട് അബ്ദുല്‍ സലാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ കഴിഞ്ഞിട്ടും അബ്ദുല്‍ സലാം നാട്ടിലേക്ക് തിരിച്ചെത്താത്തതിനെതുടര്‍ന്ന് അബ്ദുല്‍ സലാമിന്റെ ഭാര്യാസഹോദരിയുടെ പിതാവ് ചെട്ടുംകുഴിയിലെ അബ്ബാസും അബ്ബാസിന്റെ ഭാര്യ സുലൈഖയും ചട്ടഞ്ചാലിലെ മുഹമ്മദ് കുഞ്ഞിയും കാഞ്ഞങ്ങാട്ടെ മതപണ്ഡിതനായ അബ്ദുല്‍ റഹ്മാന്‍ മൗലവിയേയും കൂട്ടി ഏര്‍വാടിയിലേക്ക് പോയി അന്വേഷിച്ചപ്പോഴാണ് അബ്ദുല്‍ സലാമിന്റെ മൃതദേഹം പോലീസ് ദഹിപ്പിച്ചതായി വ്യക്തമായത്.
ഒന്നരമാസം മുമ്പ് ഏര്‍വാടിയിലെ ലോഡ്ജില്‍ താമസിച്ചിരുന്ന അബ്ദുല്‍ സലാമിനെ പനി മൂര്‍ഛിച്ചനിലയില്‍കണ്ടതിനാല്‍ കൂടെതാമസിച്ചിരുന്നവര്‍ രാമനാഥപുരം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ചാണ് അബ്ദുല്‍ സലാം മരണപ്പെട്ടത്. അബ്ദുല്‍ സലാം പള്ളിക്കര എന്ന പേര് മാത്രമാണ് ആശുപത്രിയില്‍ നല്‍കിയിരുന്നത്. ഒരുമാസത്തോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നതായി പോലീസും ആശുപത്രി അധികൃതരും പറയുന്നു. തമിഴ്‌നാട്ടിലെ പത്രങ്ങളിലും ചാനലുകളിലും അബ്ദുല്‍ സലാമിന്റെ ഫോട്ടോവെച്ച് വാര്‍ത്ത നല്‍കി ബന്ധുക്കളെ തെരഞ്ഞതായാണ് പോലീസ് വിശദീകരിക്കുന്നത്.
ഒരു മാസത്തിന് ശേഷം ബന്ധുക്കളാരും എത്താത്തതിനാല്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാമനാഥപുരം പോലീസ് മൃതദേഹം ഏറ്റുവാങ്ങി കടപ്പുറത്തുകൊണ്ടുപോയി അഗ്നിയില്‍ ദഹിപ്പിക്കുകയായിരുന്നു.
അബ്ദുല്‍ സലാമിന്റെ ഫോട്ടോ കാണിച്ച് ഏര്‍വാടി പോലീസിലും ആശുപത്രിയിലും അന്വേഷിച്ചപ്പോഴാണ് അബ്ദുല്‍ സലാം തന്നെയാണ് മരിച്ചതെന്ന് ബോധ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ നിരാശയോടെ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തിരിക്കുകയാണ്.

Also Read:
മക്കളെ വിപ്ലവകാരികളാക്കി: സൗദിയില്‍ 4 സ്ത്രീകളെ ജയിലില്‍ അടച്ചു
Keywords: Kasaragod, Obituary, Missing, Kerala, Abdul Salam, Pallikere native dies in Erwadi.
Advertisement: