കാറിടിച്ച് പെയിന്റിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു
Oct 10, 2012, 23:59 IST
കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ കരുവാച്ചേരിയിലാണ് അപകടം. പെയിന്റിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന രഞ്ജിത്തിനെ അമിത വേഗതയില്‍ വന്ന കെ. എ. 19 എം സി -7700 നമ്പര്‍ റെന്റെ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച പുലര്‍ചെ മംഗലാപുരം ആശുപത്രിയിലാണ് രഞ്ജിത്ത് മരണപെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അവിവാഹിതനാണ് മരണപ്പെട്ട രഞ്ജിത്ത്. നീലേശ്വരത്ത് വാഹനാപകടങ്ങള്‍ പതിവാകുകയാണ്. രഞ്ജിത്ത് അപകടത്തില്‍പ്പെട്ട ദിവസം രാത്രിയില്‍ തന്നെയാണ് നെടുങ്കണ്ട വളവില്‍ അഞ്ജാത വാഹനമിടിച്ച് ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം. ഗോപിനാഥന്‍ നായര്‍ മരണപ്പെട്ടത്.

Keywords: Car, Hits, Dead, Painting worker, Nileshwaram, Kasaragod, Kerala, Malayalam news