പെയിന്റിംഗ് ജോലിക്കിടെ അന്യസംസ്ഥാന തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു
Dec 31, 2014, 17:30 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 31.12.2014) പെയിന്റിംഗ് ജോലിക്കിടെ അന്യസംസ്ഥാന തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ കൊടരി പേപ്പട്ട സ്വദേശി പവന്‍ (22) ആണു മരിച്ചത്.
വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വന്റ് സ്‌കൂളിനു പുതുതായി നിര്‍മിച്ച കെട്ടിടത്തിനു പെയിന്റടിക്കാന്‍ ജനല്‍പാളികള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണു മരിച്ചത്.

File Photo |
Keywords : Vellarikundu, Kasaragod, Kerala, Death, Obituary, Pawan.