city-gold-ad-for-blogger
Aster MIMS 10/10/2023

പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്നും വീണ് ഗുരുതുരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

ഉദുമ: (www.kasargodvartha.com 20.05.2019) പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്നും വീണ് ഗുരുതുരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പള്ളിക്കര അരളിക്കട്ടയിലെ കണ്ടത്തില്‍ അപ്പക്കുഞ്ഞി- നാരായണി ദമ്പതികളുടെ മകന്‍ പുരുഷോത്തമന്‍ (50) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് ബേക്കല്‍ കാട്ടൂര്‍മൂലയിലെ നിര്‍മ്മാണം നടക്കുന്ന വീടിന്റെ പെയിന്റിംഗ് ജോലിക്കിടെയാണ് അപകടമുണ്ടായത്.

വീടിനു മുകളില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പു. എന്നാല്‍ ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാലക്കുന്ന് കഴകം ശ്രീ ഭഗവതിക്ഷേത്ര പള്ളിക്കര മഠം പ്രാദേശിക സമിതി കേന്ദ്ര കമ്മിറ്റി അംഗവും പള്ളിക്കര തണ്ണീര്‍പുഴ തിരുമുല്‍ക്കാഴ്ച കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: അനിത. മക്കള്‍: അക്ഷയ്, ആര്യ. സഹോദരങ്ങള്‍: ഗംഗാധരന്‍, കരുണാകരന്‍, വിശ്വന്‍, വിനീത.

പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്നും വീണ് ഗുരുതുരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, Death, Obituary, Painter died after fell from Building
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia