അസുഖം ബാധിച്ച് കുവൈത്തില്‍നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ യുവാവ് മരണപ്പെട്ടു
Jul 13, 2016, 13:39 IST
മുള്ളേരിയ: (www.kasargodvartha.com 13/07/2016) കുവൈത്തില്‍ ജോലിചെയ്തുകൊണ്ടിരിക്കെ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികില്‍സയ്‌ക്കെത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ചു. പൈക്ക കൊയര്‍ കൊച്ചിയിലെ കുഞ്ഞിരാമന്‍ - കല്യാണി ഏക മകന്‍ പ്രമോദ് (32) ആണ് മരിച്ചത്.
കഴിഞ്ഞ എട്ട് വര്‍ഷമായി കുവൈത്തിലെ ഒരു കമ്പനിയില്‍ ഹൗസ് കീപിംഗ് ജോലി ചെയ്തു വരികയായിരുന്നു. നാല് മാസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച കൊച്ചി വഴി തലശ്ശേരി ക്യാന്‍സര്‍ സെന്ററില്‍ എത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെടുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഭാര്യ: സുജിത. മക്കള്‍: ഹൃദൈ്വത്, മയൂഖ (ആറ് മാസം). സഹോദരങ്ങള്‍: ബിന്ദു, ചന്ദ്രകുമാരി.
Keywords: Mulleria, Obituary, Kasaragod, Kerala, Paika, Paika Koyar Kochi Pramod passes away