city-gold-ad-for-blogger

പ്രമുഖ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജി അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 23/04/2016) പ്രമുഖ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പാദൂര്‍ കുഞ്ഞാമു ഹാജി (65) അന്തരിച്ചു. ശനിയാഴ്ച രാവിലെ 7.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
.
നേരത്തെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ചെമ്മനാട് പഞ്ചായത്തിന്റെ സമഗ്ര വികസനം നടപ്പിലാക്കിയത് പാദൂര്‍ കുഞ്ഞാമു ഹാജി പ്രസിഡണ്ടായിരുന്ന കാലത്തായിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ ഡി എഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പങ്കിട്ടെടുക്കാന്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ധാരണയായിരുന്നു. ആദ്യത്തെ രണ്ടര വര്‍ഷം എ ജി സി ബഷീറിനും പിന്നീടുള്ള രണ്ടര വര്‍ഷം പാദൂര്‍ കുഞ്ഞാമും ഹാജിക്കും നല്‍കാനായിരുന്നു ധാരണ. 

പ്രമുഖ സഹകാരി കൂടിയാണ് പാദൂര്‍. ചട്ടഞ്ചാല്‍ സര്‍വീസ് സഹകരണ ബാങ്ക് അടക്കം സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയത് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നേതൃത്വത്തിലായിരുന്നു. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പാദൂര്‍ പിന്നീട് ഡി ഐ സി നേതൃ പദവിയിലെത്തിയിരുന്നു. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹവും തിരിച്ച് കോണ്‍ഗ്രസിലെത്തുകയായിരുന്നു.

കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച് പൊതുമരാമത്ത് കരാറുകാരനായിരുന്ന കുഞ്ഞാമു ഹാജി പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയായിരുന്നു. കനിയടുക്കം മസ്ജിദ് പ്രസിഡണ്ടു കൂടിയാണ് കുഞ്ഞാമു ഹാജി.

ഭാര്യ: പരേതനായ മൗവ്വല്‍ ഇബ്രാഹിം ഹാജിയുടെ മകള്‍ ജമീല. മക്കള്‍: ഷാനവാസ്, ഷഹബാസ് (വ്യാപാരി ദുബൈ), ഷഹനാസ് (ബംഗളൂരു). മരുമക്കള്‍: അഷ്‌റഫ് നായന്മാര്‍മൂല (വ്യവസായി), ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ മകള്‍ സുമയ്യ (കളനാട്), വ്യവസായി അസ്‌ലം പടിഞ്ഞാറിന്റെ മകള്‍ റാബിയ തളങ്കര. സഹോദരങ്ങള്‍: പാദൂര്‍ അബ്ദുര്‍ റഹ്മാന്‍ ഹാജി (ഹാസന്‍), ഉമ്മാലി ഉമ്മ, മറിയുമ്മ, ആഇഷ, പരേതരായ പാദൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, പാദൂര്‍ അബ്ദുല്ലകുഞ്ഞി ഹാജി, പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി.

Updated

പ്രമുഖ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജി അന്തരിച്ചു

Keywords : Kasaragod, Obituary, Congress, Leader, Padhur Kunhamu Haji, District Panchayat Member.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia