പടന്ന പഞ്ചായത്തംഗം വി.കെ.പി മമ്മൂട്ടി നിര്യാതനായി
Jul 9, 2013, 16:29 IST
ചെറുവത്തൂര്‍: പടന്ന പഞ്ചായത്തംഗവും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ.പി മമ്മൂട്ടി ഹാജി (58) നിര്യാതനായി. പടന്ന ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, ജില്ലാ മുസ്‌ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, തൃക്കരിപ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, മുസ്‌ലിം ലീഗ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പടന്ന കോ-ഓപറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റ്, പഞ്ചായത്ത് ലീഗ് മുന്‍ പ്രസിഡന്റ്, കൊട്ടേന്‍താര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ പി.കെ.സി ഫായിസ ഹജ്ജുമ്മ. മക്കള്‍: വി.കെ.സി. നൗഫല്‍, ഹസീന, ജസീല. മരുമക്കള്‍: എം.പി. ഫൈസല്‍, ശാഹിദ് പടന്നകടപ്പുറം.