മുന്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 30 വര്‍ഷം ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി നാരായണന്‍ നായര്‍ നിര്യാതനായി
Jan 15, 2016, 11:00 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.01.2016) മുന്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 30 വര്‍ഷക്കാലം ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ബളാലിലെ വി നാരായണന്‍ നായര്‍ (74) നിര്യാതനായി.
മാലോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ബളാല്‍ ഭഗവതി ക്ഷേത്ര രക്ഷാധികാരി, കാംകോ ഡയറക്ടര്‍, കാഞ്ഞങ്ങാട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ പുഷ്പവേണി അടുക്കാടുക്കന്‍. മക്കള്‍: ലത, അനില്‍കുമാര്‍, ഡോ. സുനില്‍കുമാര്‍, അഡ്വ.ദിലീപ്കുമാര്‍. മരുമക്കള്‍: ഡോ. മായ, ഡോ. ശ്രീജ, ബേബി പ്രസന്ന, പരേതനായ പ്രഭാകരന്‍. സഹോദരങ്ങള്‍: കല്യാണിയമ്മ, ശോഭന, മാധവന്‍ നായര്‍, പരേതയായ നാരായണി.
Keywords: Obituary, Vellarikundu, Former District Panchayath president, Balal.