പി. കരുണാകരന്‍ എംപിയുടെ പിഎ പി.ബി. മനോജന്‍ ഹൃദയാഘാതം മൂലം മരിച്ചു
Jul 25, 2014, 09:16 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2014) പി. കരുണാകരന്‍ എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.ബി. മനോജന്‍ (43) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ കാസര്‍കോട് മൈത്രി കോളനിയിലെ വീട്ടില്‍ നെഞ്ചുവേദന അനുഭവപ്പെട്ട മനോജനെ ഉടന്‍തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പി. കരുണാകരന്‍ എംപി ആയതു മുതല്‍ അദ്ദേഹത്തിന്റെ പിഎ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ബാലസംഘത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തെത്തിയ മനോജ് ഡി.വൈ.എഫ്.ഐ. എളേരി ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു.
എളേരി തയ്യേനിയിലെ ബാലകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. ജില്ലാ ബാങ്ക് ജീവനക്കാരി നിഷയാണ് ഭാര്യ. മക്കൾ: ആര്യ (എട്ടാം തരം വിദ്യാര്‍ത്ഥിനി, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), നിരഞ്ജന (രണ്ടാം തരം വിദ്യാര്‍ത്ഥിനി വിദ്യാനഗര്‍ കേന്ദ്രീയവിദ്യാലയം). സഹോദരന്‍: പി.ബി ബിനോജന്‍ (ഹൈദരാബാദ്).
മൃതദേഹം രാവിലെ പത്തു മണിവരെ വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ എകെജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം നീലേശ്വരത്ത് മാര്‍ക്കറ്റ് ജംഗ്ഷനിലും പൊതുദര്‍ശനത്തിനു വക്കും. പിന്നീട് ഉച്ചയോടെ സിപിഎം എളേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിക്കും. സംസ്‌ക്കാരം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടുവളപ്പില്‍.
മനോജന്റെ മരണവിവരമറിഞ്ഞ് സി.പി.എം-ഡി.വൈ.എഫ്.ഐ. നേതാക്കളടക്കം നിരവധിപേര്‍ ആശുപത്രിയിലും പൊതുദര്‍ശത്തിന് വെക്കുന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്.

Keywords: Secretary to MP, P.B. Manojan, Kasaragod, Kerala, Personal secretary, PA, P. Karunakaran MP, P Karunakaran MP's PA dies of cardiac arrest.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067