city-gold-ad-for-blogger

ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിന്‍ഡർ തെറിച്ചുവീണു; ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

Oxygen cylinder falls from moving lorry in Kannur; KSEB employee on bike died
Photo: Special Arrangement / Enhanced by GPT

● തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരനായ ചിറക്കൽ പുഴാതി സ്വദേശി കെ ശ്രീജിത്ത് ആണ് മരിച്ചത്
● ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം
● സിലിന്‍ഡർ ദേഹത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് ആശുപത്രിയിലാണ് മരിച്ചത്
● അപകടമുണ്ടാക്കിയ വാഹനം വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: (KasargodVartha) ദേശീയപാത ചുങ്കത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിന്‍ഡർ തെറിച്ചുവീണ് ബൈക്ക് യാത്രികൻ മരിച്ചു. തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ ശ്രീജിത്താണ് (48) അപകടത്തിൽ മരിച്ചത്.

തളിപ്പറമ്പിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ 2026 ഒക്ടോബർ 16 വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം.

ദേഹത്തേക്ക് തെറിച്ചുവീണു

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ശ്രീജിത്തിൻ്റെ ദേഹത്തേക്ക് വലിയ ഓക്സിജൻ സിലിന്‍ഡർ അപ്രതീക്ഷിതമായി തെറിച്ചു വീഴുകയായിരുന്നു. സിലിന്‍ഡർ ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.

ലോറി കസ്റ്റഡിയിൽ

ഉടൻ തന്നെ പാപ്പിനിശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറി വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അലക്ഷ്യമായി സിലിന്‍ഡറുകള്‍ കയറ്റിയതിന് ലോറി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: KSEB employee K Sreejith (48) died after an oxygen cylinder fell on his bike from a lorry in Kannur.

#KannurNews #RoadAccident #KSEBEmployee #ValapattanamPolice #HighwayAccident #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Shobha K
Shobha K

2930 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia