മരണപ്പെട്ട അനാഥന്റെ മൃതദേഹം സംസ്‌കരിച്ച് എസ്‌കെഎസ്എസ്എഫ് വിഖായ ടീമിന്റെ മാതൃക
Apr 23, 2018, 19:46 IST
ഉപ്പള: (www.kasargodvartha.com 23.04.2018) മരണപ്പെട്ട അനാഥന്റെ മൃതദേഹം സംസ്‌കരിച്ച് എസ്‌കെഎസ്എസ്എഫ് വിഖായ ടീമിന്റെ മാതൃക. സുള്ള്യ ഗൂഡനടുക്ക കല്ലുകുണ്ട് എന്ന സ്ഥലത്ത് ബസ് സ്റ്റാന്‍ഡില്‍ മരണപ്പെട്ട അനാഥനായ വൃദ്ധനെയാണ് എസ്‌കെഎസ്എസ്എഫ് വിഖായ ടീമിന്റെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. വൃദ്ധനെ ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ ഗ്രാമ പഞ്ചായത്തും പോലീസും എസ്‌കെഎസ്എസ്എഫ് ഗൂടനടുക്ക ശാഖാ വിഖായ ടീമിനെ ബന്ധപ്പെടുകയായിരുന്നു.
വിഖായ ടീം യാതൊരു മടിയും കൂടാതെ വൃദ്ധന്റെ സംസ്‌കാരം നടത്താന്‍ മുന്നോട്ട് വരികയായിരുന്നു. നാട്ടില്‍ എന്ത് അടിയന്തിര കാര്യങ്ങള്‍ വന്നാലും അതിനെല്ലാം വീഖായ ടീം മുന്നിലുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ടീമിന്റെ മനുഷ്യത്വപരമായ ഇടപെടല്‍ അഭിനന്ദനാര്‍ഹമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Obituary, SKSSF, Model, Bus Stand, Orphan's dead body buried by SKSSF.