ആലംപാടി യതീംഖാന പ്രധാനാധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 31, 2013, 10:35 IST
ആലംപാടി: ആലംപാടി യതീംഖാനയിലെ പ്രധാന അധ്യാപകന്‍ കെ.കെ. അബൂബക്കര്‍ മുസ്ല്യാര്‍ (53) കുഴഞ്ഞുവീണ് മരിച്ചു. കക്കാട് കാരശ്ശേരി മുക്കം കരിമ്പലകുന്ന് സ്വദേശിയാണ്. ചൊവ്വാഴ്ച പുലര്‍ചെ സുബ്ഹി നിസ്‌കാരത്തിന് ശേഷം പള്ളി മുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യതീംഖാന മദ്രസയിലെ പ്രധാനാധ്യാപകനും ക്യാമ്പസിനകത്തെ മസ്ജിദിലെ ഇമാമുമായിരുന്നു.
ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് സാലി, ജുവൈരിയ, ഫുഹൈലത്ത് ഹാദിയ. സഹോദരങ്ങള്‍: കോയക്കുട്ടി, റസാഖ്, ആമിന, ആഇശ, ഫാത്വിമ.
തെക്കില്‍, എരിയപ്പാടി, നാലാംമൈല്‍, ചൗക്കി, കോളിയടുക്ക, ചൂരി, മൗവ്വല്‍, അറന്തോട്, എരുതുംകടവ്, നാല്‍ത്തടുക്ക, പാണലം, അടുക്കത്ത്ബയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്രസാഅധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയില്‍ നാല് മാസം മുമ്പാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം ആലംപാടി യതീംഖാനയില്‍ പൊതുദര്‍ശനത്തിന് വെച്ചു. അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം മയ്യത്ത് നിസ്‌കാരം നടന്നു. സയ്യദ് ഹസന്‍ അഹ്ദല്‍ തങ്ങല്‍ നേതൃത്വം നല്‍കി. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, സിഡ്‌കൊ ചെയര്‍മാന്‍ സി.ടി. അഹ്മദലി, എന്‍.എ. അബൂബക്കര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, സുന്നി നേതാക്കളായ ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സയ്യിദ് അലവി തങ്ങള്‍, ബഷീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ യതീംഖാനയിലെത്തി അനുശോചിച്ചു.
മൃതദേഹം സ്വദേശമായ മുക്കത്തേക്ക് കൊണ്ടുപോയി. ഖബറടക്കം മുക്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752