ബന്തിയോട് അടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 2 പേര്‍ക്ക് ഗുരുതരം
Jun 29, 2015, 10:21 IST
ബന്തിയോട്: (www.kasargodvartha.com 29/06/2015) ബന്തിയോട് അടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട്‌പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കയ്യാറിലെ തോമസ് റോഡറിഗസിന്റെ മകന്‍ ജീവന്‍ റോഡറിഗസ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കയ്യാറിലെ ജോയല്‍ ലൂയിസ് (22), എതിരെവന്ന ബൈക്ക് യാത്രക്കാരനായ കമലാക്ഷ (24) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇരുവരേയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തിയോട് പെര്‍മുദെ റോഡില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ജീവന്‍ റോഡറിഗസും സുഹൃത്തും സഞ്ചരിച്ച കെ.എല്‍. 7 ക്യു 3412 നമ്പര്‍ ബൈക്കില്‍ കമലാക്ഷന്‍ സഞ്ചരിച്ച കെ.എല്‍. 14 എം. 9166 നമ്പര്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ജീവന്‍ റോഡറിഗസിനെ ഉടന്‍തന്നെ മംഗല്‍പാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മംഗല്‍പാടി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തേപ്പുതൊഴിലാളിയാണ് മരിച്ച ജീവന്‍ റോഡറിഗസ്.