കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
Mar 15, 2012, 10:02 IST
പുത്തൂര്‍(ദക്ഷിണകര്‍ണാടക): കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ ബജത്തുര്‍ ഗ്രാമത്തില്‍ ബദ്രോഡിയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. കടബയിലെ സജുരാജു(35)വാണ് മരിച്ചത്. ടോയോട്ട കാറോടിച്ച് പോകുകയായിരുന്ന സജരാജു ഒരു ഓട്ടോ റിക്ഷയെ മറികടക്കാനുള്ള ശ്രമത്തിനിടിയിലാണ്എതിരെ വന്ന ഗ്യാസ് ടാങ്കറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ സജുരാജു സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ഓട്ടോ ഡ്രൈവര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.
Keywords: Puthur, Accident, Obituary, Auto-rickshaw,Tanker lorry






