ബസില്‍ യാത്രക്കാരന് കുഴഞ്ഞ് വീണ് മരിച്ചു
Mar 29, 2012, 11:07 IST
കാസര്‍കോട്: ബസില്‍ യാത്രക്കാരന് കുഴഞ്ഞ് വീണ് മരിച്ചു. വ്യാഴാഴ്ച രാവിലെ 7.50 മണിയോടെ മധൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സുപ്രീംബസില് വെച്ചാണ് യാത്രക്കാരന് കുഴഞ്ഞ് വീണ് മരിച്ചത്. കര്‍ണാടക ഹാസന് സ്വദേശി രാഘവന്(45) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ബസ് കറന്തക്കാടെത്തിയപ്പോഴാണ് സീറ്റില്‍ നിന്ന് കുഴഞ്ഞ് വീണത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി കാസര്‍കോട്ട് പ്ലമ്പിംഗ് ജോലി ചെയ്തുവരികയാണ് രാഘവന്. കൂടെ ജോലി ചെയ്തിരുന്ന ഒരാളാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
Keywords: kasaragod, Madhur, Obituary, Bus,