നഗരത്തില്‍ സംഘഷത്തിന് നീക്കം: ബസ് തടയുന്നതിനിടെ വൃദ്ധന്‍ കുഴഞ്ഞ് വീണ് മരിച്ചു
Apr 2, 2012, 22:03 IST
കാസര്‍കോട്: കാസര്‍കോട്ട് സംഘര്‍ഷത്തിന് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ നീക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭീതിയുളവാക്കി. ഒരു ആരാധനാലയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. കറന്തക്കാട്ട് ഒരു കൂട്ടും ആളുകള്‍ ബസ് തടയുന്നതിനിടയില്‍ ബസ് യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. അടുക്കത്ത്‌ബയല്‍ മസ്ജിദിന് സമീപത്തെ ഇബ്രാഹിം (55) ആണ് മരിച്ചത്.
നഗരത്തില്‍ സംഘര്‍ഷ ഭീതി പടര്‍ന്നതോടെ കടകമ്പോളങ്ങള്‍ അടഞ്ഞു. വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഇതോടെ നഗരം മുഴുവന്‍ പോലീസ് വയലത്തിലായി.
ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിയത് നിരവധി പേര്‍ നഗരത്തില്‍ കുടുങ്ങാന്‍ കാരണമായി. കറന്തങ്ങാട്ട് ഒരു കൂട്ടം ആളുകള്‍ ബസ് തടയുകയായതിനിടെയാണ് ഇബ്രാഹിം കുഴഞ്ഞുവീണത്. ഉടന്‍ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെല്ലിക്കുന്നില്‍ ബങ്കരകുന്ന് ടി എ ഷാഫിയുടെ വീടിനു നേരെയും ബോവിക്കാനത്തിന് സമീപം എട്ടാം മൈലില്‍ ജീപ്പിന് നേരെയും കല്ലേറുണ്ടായി. നഗരത്തിലെ ഏതാനും കടകള്‍ക്ക് നേരെയും അക്രമി സംഘം കല്ലേറ് നടത്തി.
കാസര്‍കോട് പോലീസ് സുപ്രണ്ട് എസ്. സുരേന്ദ്രന്‍, എ.എസ്.പി പി.കെ. ഷിബു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരീഷ്ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ കാസര്‍കോട് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്രമം വ്യാപിപ്പിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന കക്ഷികളെ പിടികൂടുമെന്നും ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നഗരത്തില്‍ സംഘര്‍ഷ ഭീതി പടര്‍ന്നതോടെ കടകമ്പോളങ്ങള്‍ അടഞ്ഞു. വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഇതോടെ നഗരം മുഴുവന്‍ പോലീസ് വയലത്തിലായി.
![]() |
Ibrahim Adkathbail |
കാസര്‍കോട് പോലീസ് സുപ്രണ്ട് എസ്. സുരേന്ദ്രന്‍, എ.എസ്.പി പി.കെ. ഷിബു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരീഷ്ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ കാസര്‍കോട് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്രമം വ്യാപിപ്പിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന കക്ഷികളെ പിടികൂടുമെന്നും ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Keywords: Kasaragod, Clash, Obituary, Kerala, Adkathbail, Karandakkad
You might also read
കാസര്‍കോട്ട് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നു
അമൃതാനന്ദമയി ഭക്തി: എ.കെ. ആന്റണി തിരുത്തി
You might also read
കാസര്‍കോട്ട് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നു
അമൃതാനന്ദമയി ഭക്തി: എ.കെ. ആന്റണി തിരുത്തി