ലോറി കയറി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു; ഡ്രൈവര്‍ ഒളിവില്‍
Oct 9, 2015, 10:02 IST
മഞ്ചേശ്വരം: (www.kasargodvartha.com 09/10/2015) പിറകോട്ടെടുത്ത ലോറിയുടെ പിറകിലെ ടയര്‍ കയറി പിഞ്ചുകുഞ്ഞ് ദാരുണമായി മരണപ്പെട്ടു. കര്‍ണാടക സ്വദേശി കളഗപ്പയുടെ മകന്‍ ബേബി മഞ്ജു (ഒന്നര) ആണ് അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ചൗക്കി സിറാജുല്‍ ഹുദാ സ്‌കൂളിന് സമീപത്താണ് സംഭവം.
ഹുദാ സ്‌കൂളിന് സമീപത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജീവനക്കാരനാണ് കളഗപ്പ. ഈ കമ്പനിയിലേക്ക് ലോഡിങ്ങിന് വന്ന ലോറിയാണ് അപകടംവരുത്തിയത്. കളഗപ്പയോടൊപ്പം ഇവിടെയെത്തിയ കുട്ടി കമ്പനിക്ക് സമീപം കളിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെടാതെ ഡ്രൈവര്‍ ലോറി പിറകോട്ടെടുക്കുകയും കുട്ടി ഇതിനടിയില്‍പെട്ട് മരിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശിയായ കുശലപ്പയ്‌ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് മഞ്ചേശ്വരം പോലീസ് കേസെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഡ്രൈവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Manjeshwaram, Kasaragod, Kerala, Obituary, One and half year old dies in accident.