മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരി മരിച്ചു
Sep 12, 2015, 09:35 IST
നീലേശ്വരം: (www.kasargodvartha.com 12/09/2015) അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരി മരിച്ചു. നീലേശ്വരം കൊയാമ്പുറം ഉച്ചൂളിക്കുതിരിലെ ശിവന്‍- രേഷ്മ ദമ്പതികളുടെ മകള്‍ ആദിശ്രീയാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ വെച്ച് കുട്ടി മണ്ണെണ്ണ എടുത്ത് കുടിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ ആദ്യം നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

Keywords: Kasaragod, Kerala, Neeleswaram, Death, One and a half year-old dies after drinking kerosene.