ഉദുമ പള്ളത്ത് കാല്‍നടയാത്രക്കാരന്‍ വാനിടിച്ച് മരിച്ചു
Apr 15, 2015, 23:26 IST
ഉദുമ: (www.kasargodvartha.com 15/04/2015) ഉദുമ പള്ളത്ത് ഓമ്‌നി വാനിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഉദുമ പാക്യാരയിലെ ബാലകൃഷ്ണന്‍ (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ പള്ളം രഞ്ജീസ് തീയേറ്ററിന് മുന്നിലാണ് അപകടം.
റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന ബാലകൃഷ്ണനെ വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതരായ കുട്ടിയന്‍ - ചിരുത ദമ്പതികളുടെ മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: റീന, ബീന, ഉണ്ണി. മരുമക്കള്‍: സുരേഷന്‍, വിശാല്‍.

Keywords : Kasaragod, Kerala, Udma, Accident, Death, Obituary, Car, Hospital, Balakrishnan.