പശുവിനെ കറക്കുന്നതിനിടെ വൃദ്ധന്‍ കുഴഞ്ഞ് വീണ് മരിച്ചു
Oct 26, 2018, 23:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.10.2018) പശുവിനെ കറക്കുന്നതിനിടെ വൃദ്ധന്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടു. മാവുങ്കാല്‍ ഓളിയാക്കലിലെ വി ശങ്കരനാ(72)ണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് തൊഴുത്തില്‍ പശുവിനെ കറക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശങ്കരന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മരുമകന്‍ കൃഷ്ണന്റെ പരാതില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: എ വി കാര്‍ത്ത്യായനി. മക്കള്‍: വിജയകുമാര്‍, അജിത് കുമാര്‍. മരുമകള്‍: കവിത. ഏകസഹോദരി: കാരിച്ചി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Oliyakkal Shankaran passes away, Obituary, Kanhangad, Kasaragod, News, Obituary, Mavungal.