മീൻ പിടിക്കുന്നതിനിടയിൻ തോണി മറിഞ്ഞ് തൊഴിലാളി മരിച്ചു
മേൽപറമ്പ്: (www.kasargodvartha.com 10.08.2021) മീൻ പിടിക്കുന്നതിനിടയിൻ തോണി മറിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാൾ നീന്തി രക്ഷപ്പെട്ടു. ചെമ്പരിക്കയിലെ അഹ്‌മദ് എന്ന ആമു (74) ആണ് മരിച്ചത്. അബ്ദുൽ സമദ് ആണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ഉദുമ പടിഞ്ഞാർ നുമ്പിൽ പുഴയിലാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി ഉടൻ ഉദുമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഴിമുഖത്ത് തോണി ഒഴുക്കിൽ പെട്ടതാണ് അപകട കാരണമെന്നാണ് നിഗമനം. മൃതദേഹം ഉച്ചയോടെ പോസ്റ്റ് മോർടെത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിക്കും
ഭാര്യ: ബീഫാത്വിമ. മക്കൾ: ബശീർ (സൗദി അറേബ്യ), ഹാജറ, സമീറ, മൈമുന.
മരുമക്കൾ: കുഞ്ഞഹ് മദ്, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, സാജി
സഹോദരങ്ങൾ: അബ്ദുല്ല, അബൂബകർ, ആഇശ ബീവി.
Keywords: Kasaragod, Kerala, News, Death, Obituary, Accident, Uduma, Top-Headlines, Melparamba, Hospital, Postmortem, General-hospital, Chembarika, Old Man died by boat capsized while fishing.