പഴയ കാല ഫുട്‌ബോള്‍ താരം തളങ്കര തെരുവത്തെ ടി എ അബ്ദുല്‍ കരീം നിര്യാതനായി
Jun 14, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2016) പഴയകാല ഫുട്‌ബോള്‍ താരം തളങ്കര തെരുവത്തെ ടി എ അബ്ദുല്‍ കരീം (56) നിര്യാതനായി. കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ന്യൂമോണിയ ബാധിച്ച് ഒരാഴ്ച മുമ്പാണ് എറണാകുളത്തെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. അണങ്കൂര്‍ മെഹബൂബ് റോഡിലായിരുന്നു താമസം. ദീര്‍ഘകാലം ദുബൈയില്‍ വ്യാപാരിയായിരുന്നു.
ആമു തായലങ്ങാടിയുടെയും ബീഫാത്വിമയുടെയും മകനാണ്. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന് വേണ്ടി നിരവധി ടൂര്‍ണമെന്റുകളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. വലിയൊരു സുഹൃദ്‌വലയത്തിന്റെ ഉടമയും കൂടിയാണ്.
ഭാര്യ: ആഇശ. മക്കള്‍: ഷഹനാസ്, സുനൈന, ശബ്‌നം, ഷംന ഷിറിന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി, ബ്യാരി കോളജ് മംഗളൂരു). മരുമക്കള്‍: സിറാജ് മാസ്റ്റര്‍, റഈസ്, സമീര്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: ഇഖ്ബാല്‍, അഷ്‌റഫ്, റൗഫ്, സഫിയ. മൃതദേഹം തായലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Obituary, Kasaragod, Thalangara, Footballer, Theruvath, Kidni, Monday, Anangoor, Ernakulam.